---
title: "കൂത്താട്ടുകുളത്ത് സ്കൂ‌ൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം ; 12 കുട്ടികൾക്ക് പരിക്ക്"
english_title: "School buses collide in Koothattukulam; 12 children injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320953/School buses collide in Koothattukulam; 12 children injured"
published_at: "2025-10-16T19:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0fcf8352c6_1000363103.png"
keywords: []
---

# കൂത്താട്ടുകുളത്ത് സ്കൂ‌ൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം ; 12 കുട്ടികൾക്ക് പരിക്ക്

> **Lead Summary:** കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് സ്കൂ‌ൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്.

## Article Content

കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് സ്കൂ‌ൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്.

ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്‌കൂളിലെയും ബസുകളാണ് പരസ്‌പരം കൂട്ടിയിടിച്ചത്. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320953/School buses collide in Koothattukulam; 12 children injured)